ശ്രീനഗര്‍: ജമ്മുകാശ്മീരിലെ സോപോറില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. സൈന്യം ഒരു ഭീകരനെ വധിച്ചു.
ബാരമുള്ള ജില്ലയിലെ വിവിധയിടങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം രാവിലെ മുതല്‍ തെരച്ചില്‍ നടത്തിയിരുന്നു.
ഈ തെരച്ചിലിനിടെയാണ് സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. പിന്നാലെ സൈന്യം ശക്തമായി തിരിച്ചടിച്ചു. പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റമുട്ടല്‍ തുടരുകയാണെന്നാണ് വിവരങ്ങള്‍