കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ ട്രെക്കിങിനിറങ്ങിയ അറുപതുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മധ്യവയസുകാരനില് നിന്ന് രക്ഷിച്ചത് വളര്‍ത്തുനായ. ഭര്‍ത്താവും മക്കള്ളും വളര്‍ത്തുനായയുമായി കാലിഫോര്‍ണിയ വൈറ്റ് പര്‍വ്വതം നന്ദര്ശിക്കാനിറങ്ങിയതാണ് അറുപതുകാരിയായ ഷെറില്‍ പവ്വല്.
ഭര്‍ത്താവ് കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയ സമയത്ത് കത്തിയുമായി അക്രമി ഷെറിലിന്റെ അടുത്തെക്ക് എത്തി. തുടര്‍ന്ന് കത്തിമുനയില്‍ ഷെറിലിനെ അക്രമി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതേസമയം ഇയാളില്‍ നിന്നും ഷെറില്നെ രക്ഷിക്കാന്‍ വളര്‍ത്തുനായ ശ്രമിച്ചു. തുടര്‍ന്ന് ഷെറില്‍ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.
കാലിന് പരിക്കേറ്റെങ്കിലും ഷെറിലിന് ഒപ്പം ഓടിയെത്താന്‍ മിലിയെന്ന വളര്‍ത്തുനായയ്ക്ക് സാധിച്ചു. കാട്ടിലെത്തിയ ഇവര്‍ക്ക് തിരിച്ച് പോകാന്‍ വഴി അറിയാത്തതിനാല്‍ കാട്ടില്‍ തന്നെ അകപ്പെട്ടു. തുടര്‍ന്ന് കാണാതായ ഇവര്‍ക്ക് വേണ്ടി ബന്ധുക്കളും പോലീസും പരിശോധന നടത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ ഹെലികോപറ്റര്‍ ഉപയോഗിച്ചാണ് തിരച്ചില്‍ ആരംഭിച്ചത്.
അതേസമയം ഹെലികോപറ്റര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ സംഘം പോവുന്നത് ഷെറിന് കണ്ട് കൈവീശിയെങ്കിലും ഷെറിലിനെ സംഘം കണ്ടിരുന്നില്ല. തുടര്‍ന്ന് ഇവര്‍ക്ക് വേണ്ടി കുടുംബവും പോലീസും തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് ഷെറിലിനെ കണ്ടെത്തുന്നത്.
കാണാതായ സ്ഥലത്ത് നിന്നും നാലുകിലോമീറ്റര്‍ അകലെ വനത്തിനുള്ളിലായാണ് ഷെറിലിനെ കണ്ടെത്തിയത്. ഷെറിലിന്റെയൊപ്പം തന്നെ നിന്ന വളര്‍ത്തുനായ മിലിയുടെ കുരയാണ് തെരച്ചില്‍ സംഘത്തെ ഇവരുടെ അടുത്തേക്ക് എത്തിച്ചത്.അവശനിലയിലായ ഷെറിലിനെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നല്കി.