മുംബൈ: മുംബൈ വിമാനത്താവളത്തിനുള്ളില്‍ പുകവലിച്ച സംഭവത്തില്‍ മലയാളി യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശി ജസോ ടിജെ റോമി (24) യെ ആണ് അറസ്റ്റ് ചെയ്തത്. ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം.
ഞായറാഴ്ച പുലര്‍ച്ചെ വിമാനത്തിന്റെ ശൗചാലയത്തില്‍ വച്ച് പുകവലിച്ച ജസോയെ വിമാനത്തിലെ ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ കയ്യില്‍ നിന്നും രണ്ടു സിഗരറ്റുകളും ലൈറ്ററും നിന്ന് പോലീസ് കണ്ടെടുത്തു.
വിമാനത്തില്‍ പുകവലി നിരോധനമുള്ള വിവരം തനിക്കറിയില്ലെന്ന് ജസോ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ ഇയാളെ 15,000 രൂപയുടെ ജാമ്യത്തില്‍ വിട്ടു. അപായ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ പിടികൂടുകയായിരുന്നു.
ദോഹയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ജസോ മുംബൈയിലിറങ്ങി തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ മാറിക്കയറാനിരിക്കുകയായിരുന്നു.