തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു. മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആക്ഷേപങ്ങളിലും അടിയന്തര റിപ്പോര്‍ട്ട് നല്കാന് ഗവര്‍ണര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ക്ക് നിര്‍ദേശം നല്കി.
കേരളത്തിലെ തന്നെ പ്രമുഖ കോളേജുകളില്‍ ഒന്നാണ് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ്. വിദ്യാര്‍ത്ഥി സംഘടനാ പ്രശ്നങ്ങള്‍ കത്തിക്കുത്ത് വരെ എത്തുകയും യൂണിറ്റ് നേതാക്കള്‍ പിടിയിലാകുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് ഗവര്‍ണര്‍ പ്രശ്നത്തില്‍ ഇടപെടുന്നത്.
മാത്രമല്ല യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന വധശ്രമക്കേസിലെ പ്രധാന പ്രതിയുടെ വീട്ടില്‍ നിന്നും യൂണിയന് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മുറിയില്‍ നിന്നും സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകെട്ടുകളും സീലുകളും കണ്ടെടുത്തതിലും വിശദീകരണം വേണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ക്ക് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ നല്കിയ നിര്‍ദ്ദേശം.