തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യത്. പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യ ബന്ധനത്തിന് പോകരുതെന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജൂലൈ 16 മുതല്‍ 20 വരെ തെക്ക്പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ കാറ്റു വീശാന്‍ സാധ്യതയുണ്ട്. ജൂലൈ 16 മുതല്‍ ജൂലൈ 17 വരെ മധ്യകിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ജൂലൈ 17 മുതല്‍ ജൂലൈ 18 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യയുണ്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ജൂലൈ 16 മുതല്‍ ജൂലൈ 18 വരെ മാലിദ്വീപ്, കോമോറിന് തീരങ്ങളില്‍ മണഇക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മത്സ്യ തൊഴിലാളികള്‍ ഈ ദിവസങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് ദേശീയ ദുരിത നിവാര അതോറിറ്റി മുന്നറിയിപ്പ് നല്കി.