ധാരാവി: മുംബൈ ധാരാവിയില്‍ ഏഴു വയസ്സുകാരന് അഴുക്കുചാലില്‍ വീണു മുങ്ങി മരിച്ചു. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് അഴുക്കുചാലില്‍ വീണ് കുട്ടികള്‍ മരിക്കുന്നത്. ധാരാവിയിലെ രാജീവ് ഗാന്ധി കൊളനിയിലാണ് സംഭവം.
കുട്ടി അഴുക്കുചാലില്‍ വീണ വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി കുട്ടിയെ പുറത്തെടുത്തു. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജൂലൈ 10നാണ് ഒന്നരവയസ്സുള്ള കുഞ്ഞ് ഓവുചാലില്‍ വീണ് മരിച്ചത്. വെള്ളം നിറഞ്ഞ ഗര്‍ത്തത്തില്‍ വീണ് വെള്ളിയാഴ്ച പന്ത്രണ്ടുവയസ്സുള്ള കുട്ടിയും മരിച്ചിരുന്നു.