ഷാര്‍ജ: ഷാര്‍ജയില്‍ ഷോപ്പിങിന് കൂടെ പോകാത്തതിന് ഭര്‍ത്താവിനെ ഷൂ കൊണ്ടടിച്ചെന്ന് പരാതി. സംഭവത്തില്‍ യുവതിയെ പ്രോസിക്യൂഷന് ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. താന്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും തങ്ങളുടെ വിവാഹം കഴിഞ്ഞ് ആറ് വര്‍ഷമായിട്ടും ഇതുവരെ തനിക്കോ രണ്ട് മക്കള്‍ക്കോ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാനും ഭര്‍ത്താവ് പണം ചിലവഴിച്ചിട്ടില്ലെന്നുമാണ് ഭാര്യയുടെ പരാതി.
പ്രതി മാസം 15,000 ദിര്‍ഹത്തിലധികം ശമ്പളം ഭര്‍ത്താവ് വാങ്ങുന്നുണ്ടെന്നും യുവതി കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഒന്നിലേറെ തവണ യുവതി ഭര്‍ത്താവിനെ മര്‍ദ്ദിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടില്‍ തിരികെ എത്തിയ ഭര്‍ത്താവ് ഉറുങ്ങുമ്പോളാണ് ഏറ്റവും ഒടുവില്‍ മര്‍ദ്ദിച്ചതെന്നാണ് കണ്ടെത്തിയത്. തനിക്കൊപ്പം ഷോപ്പിങിന് വരണമെന്നാവശ്യപ്പെട്ട് യുവതി ഭര്‍ത്താവിനെ ഉണര്‍ത്താന്‍ ശ്രമിച്ചു.
അത് നിരസിച്ചപ്പോള്‍ പഴ്സില്‍ നിന്ന് എടിഎം കാര്‍ഡ് എടുക്കുകയും പിന് നമ്പര്‍ ചോദിച്ചു. എന്നാല്‍ ഉറക്കത്തിലായിരുന്ന ഭര്‍ത്താവ് പിന് നമ്പര്‍ പറഞ്ഞുകൊടുക്കാതെ ഉറങ്ങി. തുടര്‍ന്ന് കുപിതയായ യുവതി ഉറങ്ങി കിട്ടന്നിരുന്ന ഭര്‍ത്താവിനെ ഷൂ കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനം തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ തള്ളി നിലത്തിട്ടെന്നും പരാതിയില്‍ പറയുന്നു. തന്നെ മര്‍ദ്ദിച്ചതിന്റെ തെളുവുകള്‍ ഭര്‍ത്താവ് കോടതിയില്‍ ഹാജരാക്കി. വാട്സ്ആപ് സന്ദേശം ഉള്‍പ്പെടെയുള്ളവയാണ് തെളിവുകളായി നല്‍കിയത്. കോടതി കേസ് ഓഗസ്റ്റ് 22ലേക്ക് കോടതി മാറ്റിവെച്ചു. യുഎഇയിലെ അല്‍ റോയ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നന്നത്.