തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിനിടെ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പരീക്ഷ പേപ്പറുകള്‍ കണ്ടെത്തിയ സംഭവം വളരെ ഗൗരവകരമായ കാര്യമാണെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ വിപി മഹാദേവന്‍പിള്ള.
സംഭവത്തില്‍ യൂണിവേഴ്സിറ്റി കോളേജ് അധികൃതര്‍ക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്ത് യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന പരീക്ഷകള്‍ പരിശോധിക്കും. അതേസമയം, സര്‍വകലാശാലയില്‍ നിന്നും സീല്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും വിസി വ്യക്തമാക്കി.
വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഉത്തരമെഴുതാനുള്ള കടലാസുകള്‍ കിട്ടിയ സംഭവം അന്വേഷിക്കുന്നതിനായി സര്‍വകലാശാല പ്രോ-വൈസ് ചാന്‍സിലറേയും പരീക്ഷാ കണ്‍ട്രോളറേയും ചുമതടപ്പെടുത്തിയിട്ടുണ്ട്. ഓരോ സെന്ററുകള്‍ക്കും മൂന്‍കൂട്ടി എത്ര പരീക്ഷ പേപ്പറുകള്‍ നല്കി എന്നതിനെക്കുറിച്ചും ഓരോ കോളേജിനും നല്കിയ ഉത്തര കടലാസുകളെക്കുറിച്ചും അന്വേഷണം നടത്തുമെന്നും വിസി പറഞ്ഞു.