തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതികളായ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്പെന്റ് ചെയ്തു. ആറ് പേരെയാണ് സസ്പെന്റ് ചെയ്തത്.
പ്രധാന പ്രതികളായ ശിവരഞ്ജിത്തും നസീമും പോലീസ് പിടിയിലായതിന് പിന്നാലെയാണ് അക്രമത്തില്‍ ഉള്‍പ്പെട്ട ആറ് പേരെ യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്പെന്റ് ചെയ്തത്. അധ്യാപക കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ കൂടി സാന്നിദ്ധ്യത്തിലാണ് യോഗം ചേര്‍ന്നത്.
അതേസമയം, അഖിലിനെ കുത്തിയ കേസില്‍ പിടിയിലായ ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചതായി കണ്‍ഡോണ്‍മെന്റ് പോലീസ് പറഞ്ഞു.