ശ്രീനഗര്‍: ജമ്മു കാശ്മീര്‍ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകടക്കാന്‍ ശ്രമിച്ച അറുപതുകാരനെ സൈന്യം വെടിവെച്ച് കൊന്നു. ജമ്മു കാശ്മീരിലെ സാംബ ജില്ലയിലെ അതിര്‍ത്തിയിലാണ് സംഭവം നടന്നത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആണ് അറുപതു വയസ് പ്രായം തോന്നിക്കുന്ന ആള് സാംബ ജില്ലയിലെ അതിര്‍ത്തിയില്‍ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചപ്പോഴാണ് ബിഎസ്എഫ് ജവാന് വെടിവെച്ചത്. ഇയാളുടെ പക്കല്‍ നിന്ന് തോക്ക് കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.
അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ ഇയാളോട് ബിഎസ്എഫ് ജവാന് പലവട്ടം തിരികെ പോകാന്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ തിരികെ പോകാന്‍ വിസമ്മതിച്ചുവെന്നുമാണ് ബിഎസ്എഫിന്റെ വിശദീകരണം. സാംബയിലെ എസ്എം പുര സൈനിക പോസ്റ്റില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ സൈന്യം അന്വേഷണം ആരംഭിച്ചു.