ഗുവാഹത്തി: മിസോറാമില്‍ ചരിഞ്ഞ ആനയെ നാട്ടുകാര്‍ ചേര്‍ന്ന് ഭക്ഷണമാക്കി. 47 വയസു പ്രായമുള്ള ആനയെ ആസാമില്‍ നിന്ന് കൊണ്ടുവന്നതാണ്. മിസോറാം ക്വസ്താ വനമേഖലയില്‍ വെച്ചാണ് ആന ചരിഞ്ഞത്. ആന ചരിഞ്ഞ വിവരം അറിഞ്ഞ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് ചരിഞ്ഞ ആനയെ മുറിച്ച് കഷ്ണങ്ങളാക്കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആസാമിലെ കാച്ചാര്‍ സ്വദേശിയായ മുസ്തഫ അഹമ്മദ് ലസ്കര്‍ എന്നയാളിന്റെ ആനയാണെങ്കിലും ഇയാള്‍ക്ക് ആനയുടെ മേലുള്ള ഉടമസ്ഥാവകാശം 2014ല്‍ അവസാനിച്ചതാണെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇയാള്‍ വിവിധ ആവശ്യങ്ങള്‍ക്കാണ് ആനയെ ആസാമില്‍ നിന്ന് മിസോറാമില്‍ കണ്ടെത്തി.
അതേസമയം ഹൃദയാഘാതം മൂലമാണ് ആനയുടെ മരണത്തിന് കാരണമെന്ന് വിലയിരുത്തല്‍. എന്നാല്‍ ആനയെ അമിതമായി ജോലി എടുപ്പിച്ചതാണ് മരണകാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.