ഇന്‍ഡോര്‍: മധ്യപ്രദേശ് ഇന്‍ഡോറില്‍ പോലീസ് ഉദ്യോഗസ്ഥ എന്ന വ്യാജേന തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കമിതാക്കള്‍ പിടിയില്‍. മധ്യപ്രദേശിലെ പോലീസ് ഇന്‍സ്പെക്ടറായ ഭാര്യയുടെ യൂണിഫോം മോഷ്ടിച്ച് കാമുകിക്ക് നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
നിരവധി പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. തട്ടിപ്പിനിരയായവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ പോലീസുകാരിയും കാമുകനും പിടിയിലായത്. തട്ടിപ്പിനിരയായവവുടെ പരാതിയില്‍ ആദ്യം പിടിയിലായത് യുവതിയാണ്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കാമുകനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
തുടര്‍ന്നാണ് ഇയാള്‍ പോലീസ് ഇന്‍സ്പെക്ടറായ ഭാര്യയുടെ യൂണിഫോം മോഷ്ടിച്ച് കാമുകിയ്ക്ക് നല്‍കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത്. അറസ്റ്റിലായ യുവതില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി.