റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ക്ഷണം പാചകം ചെയ്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ കുത്തിയ സംഭവത്തില്‍ പ്രവാസിയെ കോടതില്‍ ഹാജരാക്കി. കഴിഞ്ഞ ദിവസം ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരം തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട.
തുടര്‍ന്ന് കത്തിക്കുത്തിലാണ് കലാശിച്ചത്. ഭക്ഷണത്തിനെ ചേരുവുകളെ കുറിച്ചാണ് ആദ്യം ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്. ശേഷം ഭക്ഷണം ഉണ്ടാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സുഹൃത്ത് കുറ്റപ്പെടുത്തി. ഇത് കടത്ത തര്‍ക്കത്തിലേക്കും പിന്നീട് കത്തി കുത്തില്‍ എത്തി. കുത്തേറ്റ കൈയ്ക്ക് സ്ഥിരവൈകല്യം സംഭവിച്ചതായി കോടതിയില്‍ സമര്‍പ്പിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പോലീസ് അറസ്റ്റ് ചെയ്ത ഇരുവരെയും പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം തന്നെ അപമാനിച്ചതുകൊണ്ടാണ് കുത്തിയതെന്ന് പ്രതി കോടതിയില്‍ പറഞ്ഞത്. എന്നാല്‍ പ്രവാസിയുടെ ആരോപണത്തെ സുഹൃത്ത് നിഷേധിച്ചു. പ്രാഥമിക വാദം കേട്ട കോടതി കേസ് പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ചു.