കിന്ഷാന്സ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ വീണ്ടും എബോള വൈറസ് സ്ഥിരീകരിച്ചു. കിഴക്കന്‍ നഗരമായ ഗോമയിലാണ് എബോള വൈറസ് സ്ഥിരീകരിച്ചത്.
ബുട്ടേംബോ മേഖലയില്‍ നിന്ന് ഗോമയിലേക്കെത്തിയ ഒരാള്‍ക്കാണ് എബോള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതേസമയം, ഇയാള്‍ക്കൊപ്പം ബസില്‍ സഞ്ചരിച്ച എല്ലാവരും നിരീക്ഷണത്തിലാണ്. ഡ്രൈവര്‍ ഉള്‍പ്പെടെ 18 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.
ഇയാള്‍ക്ക് എബോള വൈറസ് ബാധയുള്ളതായി പരിശോധനയില്‍ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. യാത്രികര്‍ക്കെല്ലാം പ്രതിരോധ മരുന്ന് നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.