തിരുവനന്തപുരം; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ അക്രമം ന്യായീകരിക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംഭവം അന്ത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എഫ്ഐ ഒരു സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടയാണ്. കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടാകണമെന്നും കോടിയേരി പറഞ്ഞു. കുത്തേറ്റ അഖില്‍ ചന്ദ്രനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലും വിദ്യാര്‍ഥികള്‍ക്കിടയിലും അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികള്‍ പാടില്ലെന്നും, എസ്എഫ്ഐ തെറ്റുതിരുത്തണമെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി ഒരു പ്രതിയേയും സംരക്ഷിക്കില്ല. പോലീസ് ശക്തമായ നടപടിയെടുക്കണമെന്നും സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
പോലീസിനെ ആരും വിലക്കിയിട്ടില്ല. അന്വേഷണസംഘത്തിന് തെളിവുകള്‍ ശേഖരിക്കുന്നതിന് എവിടെയും പരിശോധന നടത്താം. അന്വേഷണം തടസ്സപ്പെടുത്തുന്ന ഒരു നടപടിയും പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും കോടിയേരി പറഞ്ഞു.
അക്രമത്തെ വിമര്‍ശിച്ച് നേരത്തെ മന്ത്രി തോമസ് ഐസക്കും, എംഎ ബേബിയും, എംബി രാജേഷും രംഗത്ത് വന്നിരുന്നു.