കൊല്‍ക്കത്ത: ദക്ഷിണ കൊല്‍ക്കത്തയിലെ കോളേജിലെ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോളേജിലെ ശുചീകരണ തൊഴിലാളിയാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിലല്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുന്‍പ് കുഞ്ഞ് മരിച്ചുപോയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ബാന്റേജ് കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്.
അതേസമയം, സാല്‍വാര്‍ കമ്മീസ് ധരിച്ച രണ്ട് യുവതികള്‍ കോളേജ് ക്യാംപസിലേക്ക് വലിയൊരു ബാഗുമായി നടന്നുവരുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും കണ്ടെത്തി. ഇവര്‍ ശുചിമുറിയില്‍ കയറി അഞ്ച് മിനിറ്റിന് ശേഷം പുറത്തേക്ക് വന്നതായും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ശുചിമുറി അനായാസം കണ്ടെത്തിയതിനാല്‍ യുവതികള്‍ ഈ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ തന്നെയായിരിക്കുമെന്നാണ് പോലീസിന്റെ സംശയം.