ലണ്ടന്‍: ‘ഒറ്റക്കാലന് എന്ന വിളിയില്‍ ആസ്വദിക്കുന്നു’ യുകെ സ്വദേശിയായ യുവാവിന് പറയാനുള്ളത് ഇതാണ്. വിചിത്രമായി തോന്നിയേക്കാം, സംഭവം സത്യമാണ്. കുട്ടിക്കാലം മുതല്‍ക്ക് തുടങ്ങിയതാണ് സ്വന്തം കാലിനോടുള്ള യുവാവിന്റെ വെറുപ്പ്. ബോഡ് ഐഡന്റിറ്റി ഇന്റഗ്രിറ്റി ഡിസോര്‍ഡര്‍ എന്ന പ്രത്യേക മാനസികാവസ്ഥയാണ് ഇയാള്‍ക്കുണ്ടായിരുന്നത്.
സ്വന്തം ശരീരത്തിന്റെ ഒരു ഭാഗം തന്റേതല്ല എന്ന തോന്നലാണ് ബോഡ് ഐഡന്റിറ്റി ഇന്റഗ്രിറ്റി ഡിസോര്‍ഡര്‍. ഇടത് കാലിനോടായിരുന്നു യുവാവിന് വെറുപ്പ് അനുഭവപ്പെട്ടത്. എങ്ങനെയെങ്കിലും തന്റെ ശരീരത്തില്‍ നിന്നും ഇത് നീക്കം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. പലതവണ ഡോക്ടറുമാരോട് ഈ ആവശ്യവുമായി സമീപിച്ചിരുന്നെങ്കിലും ധാര്‍മ്മികപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഡോക്ടറുമാര് ആവശ്യം നിഷേധിച്ചു. എന്നാല്‍ അവിടം കൊണ്ടും തോറ്റു കൊടുക്കാന്‍ യുവാവ് തയ്യാറായില്ല.
തുടര്‍ന്ന് ആശുപത്രിക്ക് സമീപത്തുള്ള പാറയിടുക്കില്‍ പോയി കാലുകള്‍ കല്ലുകൊണ്ട് ഇടിച്ചും കുത്തിയും കാലില്‍ മാരക മുറിവേല്‍പ്പിച്ചു. കാല് മുറിച്ചു മാറ്റുകയല്ലാതെ ഡോക്ടര്‍മാര്‍ക്ക് മറ്റൊരു വഴിയില്ലെന്ന് വ്യക്തമായി. അത്രയ്ക്കും അധികമായിരുന്നു മുറിവ്. 19 വര്‍ഷത്തിന് മുന്‍പാണ് കാലു മുറിച്ചത്. മലമുകളില്‍ കയറുന്നതിനിടെ കാലുതെറ്റി പാറയിടുക്കില്‍ വീണ് മുറിവ് പറ്റിയതാണെന്നായിരുന്നു അന്ന് പറഞ്ഞത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ തന്നെയാണ് മുറിവ് ഏല്‍പ്പിച്ചതെന്നാണ് യുവാവ് വെളിപ്പെടുത്തുന്നത്. ഇത്രയും കാലം താന്‍ അനുഭവിച്ച മാനസികാവസ്ഥയ്ക്ക് അറുതി ഇതോടെ വന്നുവെന്നും യുവാവ് പറയുന്നു. തന്റെ മുറിഞ്ഞ് പോയ കാലുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ താന്‍ അത്യധികം ആനന്ദം അനുഭവിക്കുന്നുണ്ടെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.