തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ അക്രമത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റില്‍ അക്രമികള്‍ക്ക് അവസരം നല്കിയതു കുറ്റകരമാണെന്ന് എംഎ ബേബി വിമര്‍ശിച്ചു.
അക്രമം എസ്എഫ്ഐയുടെ നയമല്ല, എസ്എഫ്ഐ വേഷധാരികളുടേതാണ്. സംഘടനയുടെ കോളജ് യൂണിറ്റ് പിരിച്ചുവിട്ടാല്‍ പോര, ശക്തമായ തുടര്‍നടപടി ആവശ്യമാണെന്നും എംഎ ബേബി പറഞ്ഞു.
കോളേജ് യൂണിറ്റില്‍ അക്രമികള്‍ക്ക് അവസരം കൊടുത്തതു കുറ്റകരമാണ്. സംഘടനയുടെ മുദ്രാവാക്യം അറിയാവുന്നവര്‍ നേതൃത്വത്തില്‍ വരണം.മറ്റൊരു സംഘടനയ്ക്കു പ്രവര്‍ത്തനം അനുവാദിക്കാത്തതു മുട്ടാപ്പോക്ക് നയമാണെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും എംഎ ബേബി തിരുവനന്തപുരത്ത് പറഞ്ഞു.