തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ അക്രമം നടത്തിയ എസ്എഫ്ഐക്കാര്‍ സംഘടനയ്ക്ക് അപമാനമാണെന്നും അവരെ തിരുത്തുമെന്നും മന്ത്രി തോമസ് ഐസക്. സംഘടനയുടെ നയസമീപനങ്ങളില്‍ തിരുത്തല്‍ വേണമെന്നും അതു തിരുത്തി തന്നെ മുന്നോട്ടു പോകുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
കാമ്പസുകളില്‍ എല്ലായിടത്തും അക്രമം നടത്തുന്നത് എസ്എഫ്ഐ ആളുകളെന്ന പ്രചാരണം ശരിയല്ലെന്നും കാമ്പസുകളിലെ അക്രമങ്ങളില്‍ എന്നും എസ്എഫ്ഐക്കാരാണ് ഇരയായിരുന്നതെന്നും ഐസക് പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജ് അക്രമത്തെ വിമര്‍ശിച്ച് നേരത്തെ എംഎ ബേബിയും എംബി രാജേഷും രംഗത്ത് വന്നിരുന്നു.