ചെന്നൈ: ബീഫ് കഴിച്ചെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് മുസ്ലീം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. നാഗപട്ടണം പൊറവച്ചേരി കീഴ്വേളൂര്‍ പെരുമാള്‍ കോവില്‍വീഥി മുഹമ്മദ് ഫൈസാന്‍ (24) ആണ് മര്‍ദ്ദനത്തിനിരയായത്. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതേപ്രദേശത്ത് താമസിക്കുന്ന എന്‍ ദിനേഷ് കുമാര്‍ (28), എ ഗണേഷ്കുമാര് (27), എം മോഹന്‍കുമാര്‍ (28), ആര് അഗസ്ത്യന് (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
‘ആര് എന്തൊക്കെ പറഞ്ഞാലും ബീഫ് കറി ബീഫ് കറി തന്നെ’ എന്ന അടികുറിപ്പോടെയാണ് ഫൈസാന്‍ ബീഫിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്.
മുഖം മൂടി ധരിച്ച നാല് പേര് ഫൈസാനെ ആക്രമിക്കുകയും കത്തികൊണ്ട് കുത്തുകയും ഇരുമ്പ് വടികൊണ്ട് അടിക്കുകയുമായിരുന്നു. സംഭവത്തില്‍ നാഗപട്ടണം ജില്ലാ പോലീസ് സുപ്രണ്ട് ടികെ രാജശേഖരന് അന്വേഷണത്തിന് ഉത്തരവിട്ടു.