കല്‍പ്പറ്റ: കഴിഞ്ഞ ദിവസം വയനാട്ടിലെ പുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് വയനാട് എംപി രാഹുല്‍ ഗാന്ധി. കുടുംബത്തോടൊപ്പമുണ്ടെന്നും, കര്‍ഷകരുടെ ദുരിതം താന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
വയനാട്ടില്‍ അടുത്ത തവണ വരുമ്പോള്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വീട് സന്ദര്‍ശിക്കുമെന്നും രാഹുല്‍ഗാന്ധി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മരക്കടവില്‍ ചുളു ഗോഡ് എങ്കിട്ടനെ ( 55) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കടബാധ്യത മൂലമാണ് എങ്കിട്ടന് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
എങ്കിട്ടന് ഒന്നര ഏക്കറോളം സ്ഥലത്ത് കടമെടുത്ത് കൃഷി നടത്തിയിരുന്നു. മഴ കുറവായതിനാല്‍ കൃഷി നശിച്ചതില്‍ ഇയാള്‍ നിരാശനായിരുന്നുവെന്നും ചെറുകിട കര്‍ഷകനായ എങ്കിട്ടന് മൂന്ന് ലക്ഷത്തോളം രൂപ കടബാധ്യതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.