തിരുവനന്തപുരം: വ്യാജരേഖകള്‍ സമര്‍പ്പിച്ച് യാത്രാബത്ത തട്ടിയെടുത്തതിന് സെക്രട്ടേറിയറ്റ് ജീവനക്കാരന് സസ്പെന്ഷന്. സെക്രട്ടറിയേറ്റിലെ പൊതുഭരണ വിഭാഗം സെക്ഷന്‍ ഓഫീസര്‍ പ്രമോദ് ജിവിയെയാണ് സസ്പെന്റ് ചെയ്തത്.
തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ലക്ഷദ്വീപിലായിരുന്നപ്പോള് കേരളത്തില്‍ വകുപ്പുതല പരിശോധനകള്‍ക്കായി യാത്ര ചെയ്തുവെന്ന രേഖ പ്രമോദ് സമര്‍പ്പിച്ചിരുന്നു. ഇത് വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് പ്രമോദിന് എതിരെ നടപടി എടുത്തത്.