കൊച്ചി: കൊച്ചി നെട്ടൂരില്‍ കാണാതായ യുവാവിന്റ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്. കഴിഞ്ഞ 2-ം തിയതിയാണ് കുമ്പളം സ്വദേശി അര്‍ജുനെ കാണാതായത്.
യുവാവിന് കാണാതായ പിറ്റേന്ന് തന്ന പ്രതികളെന്ന് സംശയിക്കുന്നവരുടെ പേരുകളടക്കം പോലീസില്‍ പരാതി നല്‍കിയിരുന്നതായി പിതാവ് പറഞ്ഞു. എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു അന്വേഷണവും ഉണ്ടായിരുന്നില്ല. ജൂലൈ അഞ്ചാം തീയതി പ്രതികളായ റോണി, നിബിന് എന്നിവരെ പോലീസില്‍ ഏല്‍പ്പിച്ചിട്ടും യാതൊരുവിധ അന്വേഷണവും നടത്താതെ ഇരുവരെയും പോലീസ് വിട്ടയച്ചെന്ന് അര്‍ജുന്റെ കുടുംബം ആരോപിക്കുന്നു.
ഒമ്പതാം തീയതി വരെ പോലീസ് ആരുടെയും മൊഴി എടുത്തിട്ടില്ലെന്നും പിതാവ് പറയുന്നു. അതേസമയം പോലീസിന്റെ വീഴ്ച്ചയാണ് അര്‍ജുന്റെ മരണത്തിന് ഇടയാക്കിയതെന്ന് അച്ഛന് വിദ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ചരാത്രിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. നെട്ടൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം.
കഴിഞ്ഞ വര്‍ഷം പ്രതികളിലൊരാളുടെ സഹോദരനൊപ്പം അര്ജുന് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തിരുന്നു. യാത്രയ്ക്കിടെ കളമശ്ശേരിയില്‍ വെച്ചുണ്ടായ അപകടത്തില്‍ പ്രതിയുടെ സഹോദരന് മരിച്ചു. അപകടത്തില്‍ അര്‍ജുനും സാരമായി പരുക്കേറ്റു. എന്നാല്‍ അര്ജുന് തന്റെ സഹോദരനെ കൊണ്ടു പോയി കൊന്നുകളഞ്ഞതായി മരിച്ചയാളുടെ സഹോദരന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നുഅര്ജുനോടുണ്ടായ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്കുന്ന സൂചന.