കൊച്ചി: കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അമ്പത്തിയേഴുകാരിയായ മനോരമയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് സാഗരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊച്ചി പള്ളുരുത്തിയിലാണ് സംഭവം. മനോരമയും സാഗരനും തമ്മില്‍ ഏറെ നാളായി വഴക്കിലാണ്. ക്ഷുഭിതനായ ഇയാള്‍ മനോരമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ ശേഷം സാഗരന് തന്നെയാണ് പോലിസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം അറിയിച്ചത്.