ന്യൂഡല്‍ഹി: ഫുട്ബോള്‍ കളിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ആവശ്യമായ ഇടപെടല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാവണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ ഫുട്ബോള്‍ കളിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി പ്രസൂണ്‍ ബാനര്‍ജി. പാര്‍ലമെന്റിന് മുന്നിലുള്ളവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു മുന്‍ ഇന്ത്യന്‍ ഫുട്ബോളറു കൂടിയായ എംപിയുടെ പന്തുകളി
ഇന്ത്യന്‍ ഫുട്ബോളിനെ അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്ത്തിക്കൊണ്ടുവരണമെന്നായിരുന്നു പ്രസൂണ്‍ ബാനര്‍ജിയുടെ ആവശ്യം. അതിനായി ദേശീയ അടിസ്ഥാനത്തില്‍ ഫുട്ബോള്‍ മത്സരത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇടപെടണമെന്നാവശ്യപ്പെട്ട് അദ്ദേഹം നിവേദനവും നല്കി.
ഇതിനകത്ത് രാഷ്ട്രീയം കാണേണ്ടതില്ല. ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യ കളിക്കുമെന്നാണ് തന്റെ പ്രതീക്ഷ. ശ്രമിക്കുകയാണെങ്കില്‍ ഈ നേട്ടം ഇന്ത്യക്ക് കൈവരിക്കാനാകുമെന്നും ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
TMC MP plays football in Parliament, appeals PM to promote the game
Read @ANI Story | https://t.co/SPnKRsCy60 pic.twitter.com/teZSAKr7LJ
— ANI Digital (@ani_digital) July 11, 2019