കൊല്ലം: ഇരവിപുരത്ത് പിതാവിന്റെ കുത്തേറ്റ് പതിനാറുകാരന് മരിച്ചു. ഇരവിപുരം സ്നേഹ ധാരാ നഗര്‍ 182ല്‍ വാടകയ്ക്ക് താമസിക്കുന്ന നിസാമിന്റെയും നജ്മത്തിന്റേയും മകന് മുനീര്‍ ആണ് മരിച്ചത്. കഴിഞ്ഞ മാസം 21ന് വൈകീട്ടാണ് മുനീറിന് കുത്തേറ്റത്. മദ്യപിച്ച് വീട്ടിലെത്തിയ നിസാം ഭാര്യ നജ്മത്തിനെ മര്‍ദ്ദിച്ചു.
ഇത് കണ്ട് വന്ന മുനീര്‍ ഇയാളെ തടയാന്‍ ശ്രമിച്ചു. ഇതില്‍ കുപിതനായ നിസാം അടുത്ത് കിടന്നിരുന്ന ബിയര്‍ ബോട്ടില്‍ അടിച്ച് പൊട്ടിച്ച ശേഷം മുനീറിന്റെ കാലില്‍ കുത്തുകയായിരുന്നു. ഗുരുതര കുത്തേറ്റ മുനീറിനെ നാട്ടുകാര്‍ ചേര്‍ന്ന് സ്വകാര്യ ആശുപത്രിയിലാക്കി. കാലിനെ ഞരമ്പ് മുറിഞ്ഞ് ഗുരുതരാവസ്ഥയിലുള്ള മുനീറിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ ദിവസം മുനീറിന്റെ കാല് മുറിച്ച് മാറ്റിയിരുന്നു. അതേസമയം സംഭവ ദിവസം തന്നെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റെ ചെയ്തു. മുനീറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കായംകുളം തെരുവില്‍ ജമാഅത്തില്‍ കബറടക്കി. നിസാമിനെതിരെ കുലക്കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. പ്രതി ഇപ്പോള്‍ ജയിലിലാണ്. സഹോദരന്: സെയ്ദ് മുഹമ്മദ്.