കൊല്ലം: കൊല്ലത്ത് ഡിഫ്തീരിയ സ്ഥിരീകരിച്ച രണ്ട് കുട്ടികളില്‍ ഒരാളുടെ നില ഗുരുതരം. ഓച്ചിറയിലെ ഒരു അറബിക് കോളേജില്‍ താമസിച്ച് പഠിക്കുന്ന രണ്ട് കുട്ടികള്‍ക്കാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. ഇതില്‍ എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള 11കാരന് തീവ്രപരിചരണ വിഭാത്തിലാണ്. 16 വയസുള്ള കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.
അതേസമയം, ഡിഫ്തീരയയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത കുട്ടികള്‍ക്കാണ് രോഗം പിടിപെട്ടത്. ജില്ലയില്‍ എല്ലാവര്ക്കും കുത്തിവയ്പ്പ് നല്കാന് നടപടി തുടങ്ങിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ക്കൊപ്പം ഹോസ്റ്റലില്‍ ഉണ്ടായിരുന്ന 260 കുട്ടികള്‍ക്കും 32 അധ്യാപകര്‍ക്കും പ്രതിരോധ മരുന്ന് നല്കി. രോഗ ലക്ഷണം ഉണ്ടായിരുന്ന കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ച് ചികില്‍സയും നല്‍കുന്നുണ്ട്.
തുടര്‍ പരിശോധനകളില്‍ പനിയും തൊണ്ടവേദനയും കണ്ടെത്തിയ മൂന്ന് കുട്ടികളുടെ കൂടി സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.