തിരുവനന്തപുരം: കഞ്ചാവ് വില്‍പ്പന രഹസ്യമായി പോലീസിനെ വിവരം അറിയിച്ച 2 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ആക്രമിക്കപ്പെട്ടവരെ നാട്ടുകാര്‍ ചേര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
കഴിഞ്ഞദിവസം നെടുമങ്ങാട് പനവൂരില്‍ മേഘലയിലാണ് സംഭവം. പനവൂര്‍ സ്വദേശികളായ അക്ബര്‍ഷാ, സുഫിയാന് എന്നിവരാണ് ആക്രമിക്കപ്പെട്ടവര്‍. പനവൂരിലും പരിസരങ്ങളിലായി കഞ്ചാവ് വില്‍പ്പന നടത്തുന്നു എന്ന വിവരമാണ് ഇവര്‍ നെടുമങ്ങാട് എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടര്‍ന്ന് അക്ബര്‍ഷാ, സുഫിയാന് എന്നിവരെ കഞ്ചാവ് മാഫിയ ആക്രമിക്കുകയായിരുന്നു.
എക്സൈസ് ഉദ്യോഗസ്ഥര്‍ പനവൂരില്‍ പരിശോധന നടത്തിയതിന് പ്രതികാരം ചെയ്തതാണെന്ന് കുത്തേറ്റവര്‍ പറയുന്നു. അതേസമയം ആക്രമിച്ച സംഘങ്ങളിലെ കണ്ടാലറിയുന്ന ആറോളം പേര് ചേര്‍ന്നാണ് കുത്തി പരിക്കേല്‍പ്പിച്ചതെന്നും ഇവര്‍ പറയുന്നു. പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.