കൊച്ചി: കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ മനോഹാരിത ടിക് ടോക് വീഡിയോകളിലൂടെ കണ്ടാസ്വദിച്ചത് 10.50 കോടി ആളുകള്‍. വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ ഏറെ ജനപ്രീതിയുള്ള ആപ്ലിക്കേഷനായ ടിക് ടോക്കിനെ ഉപയോഗിച്ച് വിജയം കൈവരിച്ചിരിക്കുകയാണ് സംസ്ഥാന വിനോദ സഞ്ചാര വികസന വകുപ്പ്.
ഇന്ത്യയിലാദ്യമായി ടൂറിസം രംഗത്ത് ടിക് ടോകുമായി കൈകോര്‍ത്ത സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം. ടിക് ടോക്കിന്റെ രാജ്യാന്തര ആപ്പായ ‘# ടിക് ടോക് ട്രാവലു’മായി ചേര്‍ന്നാണ് വീഡിയോ പ്രചാരണം. ഇന്ത്യയുടെ മനോഹര കാഴ്ചകളൊരുക്കി ‘# യേ മേരാ ഇന്ത്യ’ എന്ന കാമ്പയിനുണ്ട്.
ടിക് ടോക്കിലൂടെ പങ്കുവെച്ച കേരളത്തിന്റെ ഭംഗി ഇതുവരെ കണ്ടാസ്വദിച്ചത് 10.50 കോടി ആളുകളാണ്.
പാലക്കാടിന്റെ കാഴ്ചകള്‍ക്കാണ് ഇതില്‍ കാഴ്ചക്കാരേറെ. 3.55 കോടി കാഴ്ചക്കാരാണ് പാലക്കാടിന്റെ സൗന്ദര്യം വീഡിയോയിലൂടെ ആസ്വദിച്ചത്. വയനാട് 3.29 കോടി, മൂന്നാര്‍ 3.28 കോടി, കോവളം 29 ലക്ഷം, തേക്കടി 13 ലക്ഷം എന്നിങ്ങനെയാണ് മറ്റ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വീഡിയോ കണ്ടവരുടെ എണ്ണം.