പനാജി: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി.
ഗോവയിലെ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കെറും. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കറിന്റെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ കൂടുമാറുന്നത്.
ബുധനാഴ്ച വൈകിട്ട് പാര്‍ട്ടി വിടുകയാണെന്ന് കാണിച്ച് ചന്ദ്രകാന്ത് കാവ്ലേക്കറും മറ്റു ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാരും നിയമസഭാ സ്പീക്കര്‍ക്ക് കത്തുനല്‍കി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബായും ഇവരോടൊപ്പമുണ്ടായിരുന്നു.
ചന്ദ്രകാന്ത് കവാലേക്കര്, ബാബുഷ് മോണ്‍സെറാറ്റ്, ഭാര്യ ജെന്നിഫര്‍ മോണ്‍സെറേറ്റ്, ടോണി ഫെര്‍ണാണ്ടസ്, ഫ്രാന്‍സിസ് സില്‍വീര, ഫിലിപ്പ് നെറി റോഡ്രിഗസ്, ക്ലഫാസിയോ, വില്‍ഫ്രഡ് ഡി സാ, നീലകാന്ത് ഹാലങ്കര്, ഇസിഡോര്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് രാജിക്കത്ത് സമര്‍പ്പിച്ചത്.
ഗോവയില്‍ ആകെ 15 എംഎല്‍എമാരാണ് നിലവില്‍ കോണ്‍ഗ്രസിനുള്ളത്. ഇതില്‍ നിന്നും പത്ത് പേരാണ് ബിജെപി പാളയത്തിലേക്ക് പോകുന്നത്.