ദുബായ്: ദുബായിയില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റിനെ ദുബായ് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ മെയ് അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം.
ഒരാഴ്ചയായി 48കാരിയായ സ്ത്രീ ഇയാളുടെ ചികിത്സ തേടുന്നത്. 38കാരനായ ഫിസിക്കല്‍ തെറാപ്പിസ്റ്റ് തന്നെ ചികിത്സക്കുന്നതിനിടെ മോശമായി പെരുമാറി എന്ന് പരാതിയില്‍ പറയുന്നു.
ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് സ്ത്രീയെ കടന്ന് പിടിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തള്ളിമാറ്റി ഇവര്‍ രക്ഷപെടുകയുമായിരുന്നു.