കണ്ണൂര്‍; മുഴക്കുന്നില്‍ കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം. മുഴക്കുന്ന് മുടക്കോഴി സ്വദേശി മൗവ്വഞ്ചേരി ബാബു ആണ് കടന്നലിന്റെ കുത്തേറ്റ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. റബര്‍മരം മുറിക്കുന്നതിനിടെ ബാബുവിന് കടന്നലിന്റെ കുത്തേല്‍ക്കുകയായിരുന്നു.
മരം വീഴുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കടന്നലുകള്‍ കൂട്ടത്തോടെ ഇളകിവന്ന് ആക്രമിക്കുകയായിരുന്നു. ബാബുവിന്റെ കൂടെ ജോലി ചെയ്യുകയായിരുന്ന നാല് തൊഴിലാളികള്‍ക്കും കടന്നല് കുത്തേറ്റിട്ടുണ്ട്. ഇവര്‍ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
അവശനിലയിലായ ബാബുവിനെ ഏറെ പണിപ്പെട്ടാണ് കടന്നല് കൂട്ടത്തില്‍ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. പേരാവൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.