ദുബായ്: യുഎഇയില്‍ വ്യാജ പാസ്പോര്‍ട്ടുമായി എത്തിയ ഏഷ്യന്‍ വംശജന് അറസ്റ്റില്‍. ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുന്‍പാണ് ഇയാള്‍ ദുബായിയിലേക്ക് ടിക്കറ്റ് എടുത്തത്. അതേസമയം വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇയാളുടെ കൈവശം ലഗേജുകളൊന്നും ഉണ്ടായിരുന്നില്ല.
ഈ സാഹചര്യത്തില്‍ ഇയാള്‍ അനധികൃതമായി യാത്ര ചെയ്തതാകം എന്ന് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് ഇയാളുടെ യാത്രാരേഖകള്‍ പരിശോധിക്കുമ്പോഴാണ് പാസ്പോര്‍ട്ട് വ്യാജമാണെന്ന് കണ്ടെത്തി.
സാധാരണ മഷിയില്‍ പ്രിന്റ് ചെയ്ത പാസ്പോര്ട്ടില് ഔദ്യോഗിക രേഖകളോ, സീലോ ഉണ്ടായിരുന്നില്ല. ഇയാള്‍ കൈവശം വെച്ചിരുന്ന ഇന്തോനേഷ്യന്‍ പാസ്പോര്ട്ടില് വ്യാജമായി എന്‍ട്രി സ്റ്റാംപ് പതിച്ചിരിക്കുന്നതും ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു.
ഔദ്യോഗിക രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചതിനും അനധികൃതമായി യാത്ര നടത്തിയതിനുമാണ് ഇയാള്‍ക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന് കേസ് ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്.