വണ്‍പ്ലസിന്റെ ആദ്യ സ്മാര്‍ട്ഫോണ്‍ മോഡലായ വണ്‍ പ്ലസ് വണ്ണിന് തീപിടിച്ചു. നിര്‍മ്മാണത്തിലെ പിഴവാണ് തീപിടുത്തത്തിന് കാരണമായതെന്ന ആരോപണവുമായി രാഹുല്‍ ഹിമലിയന്‍ എന്ന യുവാവ് രംഗത്തെത്തി. രാത്രി മൂന്ന് മണിയോടെയാണ് ഫോണിന് തീപിടിച്ചതെന്ന് രാഹുല്‍ പറയുന്നു. പുക കണ്ടപ്പാടെ വെള്ളമൊഴിച്ചതിനാലാണ് ദുരന്തം ഒഴിവായതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
തീപിടിച്ചതിനു പിന്നാലെ വണ്‍പ്ലസിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗത്തിന് ഇമെയില്‍ വഴി രാഹുല്‍ പരാതി അറിയിക്കുകയായിരുന്നു. കേടുവന്ന ഫോണിന്റെ ചിത്രങ്ങളും ഇമെയിലിനൊപ്പം ചേര്‍ത്തിട്ടുണ്ട്. രാത്രി കടുത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എണീറ്റ് നോക്കുമ്പോഴാണ് തീപിടിച്ചതായി കണ്ടതെന്ന് രാഹുല്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ ഫോണ്‍ ചാര്‍ജില്‍ അല്ലായിരുന്നുവെന്നും സ്വിച്ച് ഓണ്‍ ആയിരുന്നെന്നും ഇയാള്‍ പറയുന്നുണ്ട്.
രാഹുല്‍ കിടന്നതിന്റെ ഒരടി അകലെയായിരുന്നു ഫോണ്‍. ആയതിനാല്‍ രാഹുലിന് പൊള്ളലേറ്റില്ല. ഫോണിന് അഞ്ച് വര്‍ഷം പഴക്കവും ഉണ്ടായിരുന്നു. വണ്‍ പ്ലസും ആമസോണും ഇതില്‍ ഉത്തരവാദിയാണെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. തീപിടുത്തത്തില്‍ ഫോണിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. ഇത്തരം വിഷയങ്ങള്‍ ഗൗരവകരമായാണ് തങ്ങള്‍ പരിഗണിക്കുന്നതെന്നും വണ്‍പ്ലസ് അധികൃതര്‍ ഉപയോക്താവിനെ കണ്ടുവെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
Someone I know just got saved from fatality. @OnePlus_IN @oneplus how do you explain your phone exploding out of the blue???! Kids use your phone as it’s attractively priced. Where is the responsibility to fix this? pic.twitter.com/CRgmF6RTBB
— Chaiti Narula (@Chaiti) July 3, 2019