ന്യൂഡല്‍ഹി: അമ്മയോടും അച്ഛനോടും മാപ്പ് പറഞ്ഞ് കുറിപ്പെഴുതിവെച്ച് പതിനേഴുകാരന് ജീവനൊടുക്കി. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ വസന്ത് വിഹാറിലാണ് സംഭവം നടന്നത്. എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സീലിംഗ് ഫാനിലാണ് കുട്ടി തൂങ്ങിയത്.
കുട്ടിക്ക് അടുത്തിടെയാണ് പതിനൊന്നാം ക്ലാസില്‍ പ്രവേശനം ലഭിച്ചത്. ഒരു ഇയര്‍ ഫോണ്‍ ബുക്ക് ചെയ്തതിന് കുട്ടിയെ പിതാവ് വഴക്ക് പറഞ്ഞിരുന്നുവെന്ന് അന്വേഷണത്തില്‍ നിന്ന് മനസിലായി. എന്നാല്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് അക്കാര്യമാണോ എന്ന കാര്യത്തില്‍ ഉറപ്പിക്കാനായിട്ടില്ല. മരണത്തിന് തൊട്ടുമുമ്പ് കുട്ടി എഴുതിയ ”അമ്മേ, അച്ഛാ മാപ്പ്…” എന്ന് തുടങ്ങുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.
സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പോലീസ് വ്യക്തമാക്കി. ആത്മഹത്യ ചെയ്ത 17കാരന് രണ്ട് സഹോദരിമാരാണ് ഉള്ളത്. പിതാവ് ഡല്‍ഹിയിലെ കേശവ് മഹാവിദ്യാലയയില്‍ പ്യൂണ്‍ ആണ്. ബുധനാഴ്ച രാത്രിയോടെയാണ് കെട്ടിത്തൂങ്ങിയ 17 കാരനെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ വിവരം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തി ആശുപത്രി അധികൃതര്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.