കൊല്ലം: പുത്തൂരില്‍ യുവതിയെ വാടകവീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്മിതയാണ് മരിച്ചത്. പുത്തൂര്‍ വെണ്ടാറില്‍ രണ്ടുവര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു സ്മിത. അതേസമയം, ഒളിവില്‍ പോയെന്ന് സംശയിക്കുന്ന ഇവരുമായി അടുപ്പമുണ്ടായിരുന്ന ഭര്‍ത്താവിന്റെ ബന്ധുവും മങ്ങാട് സ്വദേശിയുമായ സനീഷിന്റെ മൃതദേഹം കൊല്ലത്തെ റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തി.
വിദേശത്തുള്ള ഇവരുടെ ഭര്‍ത്താവിന്റെ ബന്ധുവായ സനീഷ് ഈ വീട്ടിലെ നിത്യ സന്ദര്ശകന് ആയിരുന്നു. ഇന്ന് രാവിലെ സനീഷ് സ്മിതയുടെ സുഹൃത്തിനെ വിളിച്ച് സ്മിതയ്ക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ടു.
ഇതനുസരിച്ച് വീട്ടിലെത്തിയ സുഹൃത്താണ് അത്യാസന്ന നിലയില്‍ കിടക്കുന്ന സ്മിതയെ കണ്ടത്. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് സ്മിത മരിച്ചു.
സുഹൃത്ത് എത്തുംമുന്‍പ് കടന്ന് കളഞ്ഞ സനീഷ് മൊബൈല്‍ ഫോണ്‍ ഓഫാക്കുകയും ചെയ്തിരുന്നു. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത് സംഭവത്തെക്കുറിച്ചു പുത്തൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.