കീ കീ ചലഞ്ചും ഐസ് ബക്കറ്റ് ചലഞ്ചും സോഷ്യല്‍ മീഡിയ കീഴടക്കിയതിന് പിന്നാലെ പുതിയ ചലഞ്ച് വൈറലാവുന്നത്. ഇത്തവണ ബോട്ടില്‍ ക്യാപ് ചലഞ്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കറങ്ങിത്തിരിഞ്ഞ് കുപ്പിയുടെ അടപ്പ് ചവിട്ടിത്തെറിപ്പിക്കുന്നതാണ് ചലഞ്ച്.
പേരു കേട്ടിട്ട് ചലഞ്ച് അത്ര സിംപിളാണെന്ന് കരുതേണ്ട. കുപ്പിയുടെ അടപ്പ് തെറിപ്പിക്കുമ്പോള്‍ കുപ്പി വീഴുകയോ പൊട്ടുകയോ അരുത് എന്നതാണ് ഇതിലെ ചലഞ്ച്. ഹോളിവുഡ് നടന് ജാസണ്‍ സ്റ്റതാമും പോപ് ഗായകന് ജോണ്‍ മേയറുമെല്ലാം ബോട്ടില്‍ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.