അഭിനയ രംഗത്ത് നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുന്നുവെന്ന് നടി അമ്പിളി ദേവി. ശാരീരികമായ വിഷമതകള്‍ കൊണ്ടാണ് ഈ തീരുമാനമെന്ന് അമ്പിളി ദേവി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
താന്‍ മൂന്നര മാസം ഗര്‍ഭിണിയാണെന്നും അതുകൊണ്ടു തന്നെ സ്റ്റെപ്പ് കയറാനോ, യാത്ര ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണെന്നും അമ്പിളി ദേവി പറഞ്ഞു. ഭര്‍ത്താവും നടനുമായ ആദിത്യന്റെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ഇപ്പോള്‍ ഇത് പറയുന്നതെന്നും അമ്പിളി ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സീരിയലില്‍ നിന്നും മാറിനില്‍ക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണ്. എന്നാലും അവസ്ഥ കൊണ്ട് മാറിനില്ക്കാതെ പറ്റില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ജനുവരി 25ന് കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വച്ചാണ് അമ്പിളിയും ആദിത്യനും തമ്മിലുള്ള വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.