ശ്രീനഗര്‍: ലോകകപ്പ് മത്സരത്തില്‍ ഇംഗളണ്ടിനെതിരെ ഇന്ത്യ തോറ്റതിന്റെ കാരണം ഓറഞ്ച് ജേഴ്സി അണിഞ്ഞത് കൊണ്ടാണെന്ന് പിഡിപി നേതാവും ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ക്രിക്കറ്റ് ആരാധകര്‍ ഇന്ത്യയുടെ തോല്‍വിയുടെ കാരണം തിരയുന്നതിനിടെയാണ് മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം.
ലോകകപ്പില്‍ ഇന്ത്യ ആദ്യമായി എവെ ജേഴ്സിയില്‍ കളിക്കാനിറങ്ങിയ മത്സരത്തിലാണ് ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ടത്. തോല്‍വിയുടെ കാരണം ഓറഞ്ച് ജേഴ്സി തന്നെയാണെന്നാണ് മെഹ്ബൂബ മുഫ്തി പറയുന്നത്. ട്വിറ്ററിലൂടെയാണ് മെഹ്ബൂബ മുഫ്തി ഇക്കാര്യം അറിയിച്ചത്.
‘എന്നെ അന്ധവിശ്വാസിയെന്ന് വിളിച്ചോളൂ പക്ഷെ ആ ജേഴ്സിയാണ് ഇന്ത്യയുടെ വിജയതേരോട്ടത്തിന് തടയിട്ടത്’, എന്നായിരുന്നു മെഹ്ബൂബ ട്വിറ്ററില്‍ കുറിച്ചത്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പരാജയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 31 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്.
Call me superstitious but I’d say it’s the jersey that ended India’s winning streak in the #ICCWorldCup2019.
— Mehbooba Mufti (@MehboobaMufti) June 30, 2019