കല്‍പ്പറ്റ: വയനാട്ടില്‍ റോഡ് മുറിച്ച് കടക്കുന്ന കടുവയ്ക്ക് മുമ്പില്‍ അപ്രതീക്ഷിതമായി എത്തിപ്പെട്ട് ബൈക്ക് യാത്രക്കാര്‍. ചീറി പാഞ്ഞു വന്ന കടുവയുടെ മുമ്പില്‍ നിന്ന് തലനാരിഴയ്ക്കാണ് ബൈക്ക് യാത്രക്കാര്‍ രക്ഷപ്പെട്ടത്. കടുവ തങ്ങളുടെ അടുത്തേക്ക് ചീറിപാഞ്ഞ് വരുന്നത് കണ്ടിട്ടും അവര്‍ പതറാത വണ്ടിയോടിച്ചത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.
വയനാട്ടില്‍ നിന്നുള്ളതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പ്രചരിക്കുന്നുണ്ടെങ്കിലും വനംവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.
സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി പാതയിലാണ് സംഭവമെന്നും ചിലര്‍ പറയുന്നുണ്ട്. ബൈക്ക് യാത്രികര്‍ മലയാളം സംസാരിക്കുന്നത് കൊണ്ട് സംഭവം കേരളത്തിലാകാമെന്നാണ് ചില ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.