ചങ്ങനാശേരി: വീടിനുള്ളില്‍ അതിക്രമിച്ച് കയറി യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന് അറസ്റ്റില്‍. കുരിശുംമൂട് കൂനന്താനം പുറക്കടവ് കിഴക്കേപ്പറമ്പില്‍ അല്‍ത്താഫ് ഷെരീഫ് എന്ന യുവാവ് ആണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരി സിഐ പിവി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി. പക്ഷേ ഷെരീഫ് ഓടി രക്ഷപ്പെട്ടു.
തുടര്‍ന്ന് യുവതി ഡിവൈഎസ്പി എസ് സുരേഷ് കുമാറിനു പരാതി നല്കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിക്ക് ഇയാള്‍ അടിമയാണെന്നും പോലീസ് പറഞ്ഞു.