കഴിഞ്ഞ ദിവസമാണ് നടി അനുഷ്കയ്ക്ക് സിനിമാ ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റെന്ന വാര്‍ത്തകള്‍ വന്നത്. ചിരഞ്ജീവി നായകനായി എത്തുന്ന സെയ് നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ താരത്തിന്റെ കാലിന് പരിക്കേറ്റുവെന്നും ഡോക്ടര്‍മാര്‍ കുറച്ചുകാലം വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
അതേസമയം തനിക്ക് കുഴപ്പമൊന്നുമില്ലെന്നും താന്‍ പൂര്‍ണ്ണ ആരോഗ്യവതിയായി ഇരിക്കുവാണെന്നും ഇപ്പോള്‍ സിയാറ്റിലില്‍ ഷൂട്ടിങില്‍ ആണുമെന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിരവധി ആരാധകരാണ് താരത്തിന് ആരോഗ്യ പൂര്‍ണ്ണമായ ജീവിതം ആശ്വസിച്ച് കൊണ്ട് മെസേജ് ചെയ്തത്. മാധവനുമൊത്തുമുള്ള സൈലന്‍സ് എന്ന ചിത്രത്തിലാണ് താരമിപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
ചിത്രത്തില്‍ സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി എത്തുന്നത്. ചിത്രത്തില്‍ ചിരഞ്ജീവിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത് അനുഷ്ക ഷെട്ടിയാണ്. സുരേന്ദ്രര്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ സംവിധായകന്.
ചരിത്രസിനിമയായ സെയ് നരസിംഹ റെഡ്ഡിയില്‍ യുദ്ധ രംഗത്തിന് വേണ്ടി മാത്രം ചെലവഴിക്കുന്നത് 50 കോടി രൂപയാണ്. ചിത്രത്തില്‍ ചിരഞ്ജീവിയുടെ ഗുരുവായി എത്തുന്നത് ബിഗ് ബി ആണ്. നയന്‍താരയാണ് നായിക. റാം ചരണാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.