ന്യൂഡല്‍ഹി: വ്യോമസേനാ വിമാനം തകര്‍ന്ന് വീണ പ്രദേശത്തിന്റെ ചിത്രങ്ങള്‍ പുറത്ത്. കത്തി നശിച്ച മരങ്ങള്‍ക്കിടയിലായാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നതെന്ന് ചിത്രം വ്യക്തമാക്കുന്നു. വിമാനം കത്തി നശിച്ചാണ് താഴേക്ക് പതിച്ചിരിക്കുന്നതെന്ന് ചിത്രത്തില്‍ വ്യക്തമാണ്. ജൂണ്‍ മൂന്നിന് കാണാതായ എഎന്‍32 വിഭാഗത്തില്‍പ്പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അരുണാചലിലെ സിയാംഗ് ജില്ലയിലെ പയൂം സര്‍ക്കിളിലാണ് കണ്ടെത്തിയത്.
തകര്‍ന്നുവീണ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് കണ്ടെത്തിയത്. വിമാനത്തിന്റെ സഞ്ചാരപാതയില്‍ നിന്ന് 20 കിലോമീറ്ററോളം മാറിയാണ് അവശിഷ്ടങ്ങള്‍ ലഭിച്ചത്. വിമാനം കത്തി താഴേക്ക് പതിക്കുന്നതിനിടെ തീപടര്‍ന്ന് മരങ്ങള്‍ കത്തിക്കരിഞ്ഞതായും ചിത്രത്തില്‍ വ്യക്തമാണ്. മുകളില്‍ നിന്നെടുത്ത ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.
12000 അടിയോളം ഉയരത്തില്‍ നിന്ന് വ്യോമസേനയുടെ എംഐ വിമാനമാണ് നിര്‍ണ്ണായക കണ്ടുപിടിത്തം നടത്തിയത്. മൂന്ന് മലയാളികള്‍ അടക്കം 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഈ 13 പേരും കൊല്ലപ്പെട്ടിരിക്കാമെന്നാണ് സൂചന.