ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ദിവസത്തെ റിസള്‍ട്ട് വിവരങ്ങള്‍ അറിയാന്‍ ഇനി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷനും. ജനങ്ങള്‍ക്ക് യഥാസമയം ഫലസൂചനകള്‍ ലഭ്യമാക്കാന്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സൗകര്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കുന്നത്.
ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന് അവതരിപ്പിച്ച 12 ആപ്ലിക്കേഷനുകളില്‍ ഒന്നാണിത്. വ്യാഴാഴ്ച രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണല്‍ വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ ലഭ്യമായി തുടങ്ങുന്നത്. ഉപയോക്താക്കള്‍ക്ക് വിവരങ്ങള്‍ കൃത്യമായി ലഭ്യമാകുന്ന രീതിയിലാണ് ആപ്പ് ഒരുക്കിയിരിക്കുന്നത്.
ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയെക്കുറിച്ചോ മണ്ഡലത്തെക്കുറിച്ചോ മാത്രമായി അറിയണമെങ്കില്‍ അതിനുള്ള സൗകര്യവും ഈ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. വോട്ടെണ്ണല്‍ വിവരങ്ങള്‍ യഥാസമയം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കിയിരിക്കുന്നത്.