നോര്‍വേ: കുട്ടിക്കാലം മുതലേ നായകളെ ഇഷ്ടപ്പെട്ട പെണ്‍കുട്ടി ആദ്യം നായകളെപ്പോലെ നടക്കാന്‍ തുടങ്ങി. പിന്നീട് ഇഷ്ടം കുതിരകളോടായി മാറിയപ്പോള്‍ ഓടുന്നതും ചാടുന്നതുമെല്ലാം കുതിരകളെപ്പോലെയായി. മൃഗ സ്നേഹിയായ ഐല ക്രിസ്റ്റിന് എന്ന നോര്‍വേ സ്വദേശിനി കുതിരകളെപ്പോലെ ഓടുകയും ചാടുകയുമെല്ലാം ചെയ്യുന്ന വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
പറമ്പിലൂടെ നാലുകാലില്‍ ഓടിച്ചാടി നടക്കുന്ന ഐലന്റെ ഇന്‍സ്റ്റഗ്രാമിലെ വിളിപ്പേര് തന്നെ കുതിരപ്പെണ്‍കുട്ടി എന്നാണ്. മൃഗങ്ങളെപ്പോലെ ഓടുകയും ചാടുകയും ചെയ്യുന്ന തന്റെ ഈ വ്യത്യസ്തമായ ഹോബി നാലാമത്തെ വയസ്സില്‍ തുടങ്ങിയതാണെന്നാണ് ഐലന് പറയുന്നത്. ഇത് കണ്ടിട്ട് തനിക്ക് ഭ്രാന്താണെന്നൊക്കെ പലരും പറഞ്ഞിട്ടുണ്ടെന്നും ഐലന് പറയുന്നു.
എന്നാല്‍ താന്‍ അതൊന്നും കാര്യമാക്കാറില്ലെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. ഐലന്റെ വീഡിയോ കണ്ടിട്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പലരും അറിയിച്ചത്. കൂടുതല്‍ പേരും ഐലന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. കുതിരയെപ്പോലെ ഓടുക എന്നത് മനുഷ്യര്‍ക്ക് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ലെന്നാണ് അഭിപ്രായമറിയിച്ചവരെല്ലാം തറപ്പിച്ചു പറയുന്നത്.
Niemand:
Absolut Niemand:
Pferdemädchen: pic.twitter.com/IzaNAN2b0W
— Cherno (@yChernno) May 14, 2019