ന്യൂഡല്‍ഹി: വോട്ടെണ്ണാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്ന് പ്രവചിക്കുന്നവര്‍ക്ക് സമ്മാനവുമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിങ് ആപ്പായ സൊമാറ്റോ എത്തുന്നു. ‘സൊമാറ്റോ ഇലക്ഷന് ലീഗ്’ എന്നാണ് പുതിയ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
താത്പര്യമുള്ളവര്‍ക്ക് സൊമാറ്റൊയിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാം. മെയ് 22 വരെയാണ് അവസരം. പ്രവചന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 40 ശതമാനം ഡിസ്കൗണ്ടും പ്രവചനം ശരിയാണെങ്കില്‍ 30 ശതമാനം തുക ക്യാഷ്ബാക്കുമാണ് ഓഫര്‍.
എത്ര തവണ പ്രവചനങ്ങള്‍ ശരിയാകുന്നുവോ അത്രയും തവണ ക്യാഷ്ബാക്കും ലഭിക്കും. ഇതുവരെ 250 നഗരങ്ങളില്‍ നിന്നായി 32000 ആളുകള്‍ മത്സരത്തില്‍ പങ്കെടുത്തുവെന്ന് കമ്പനി അറിയിച്ചു. നേരത്തേ ഐപിഎല്‍ വിജയികളെ പ്രവചിക്കുന്നതിനും സൊമാറ്റോ ഓഫര്‍ നല്‍കിയിരുന്നു.