കാമുകന്റെ ആസിഡ് ആക്രമണത്തില്‍ അതിജീവിച്ച പല്ലവിയെ അവതരിപ്പിച്ച ഉയരെ സിനിമയിലെ പാര്‍വതിയുടെ മേക്കോവര്‍ വിഡിയോ പുറത്തിറങ്ങി. ആസിഡ് വീണ് പൊള്ളിയടര്‍ന്ന മുഖവുമായി എത്തിയ പല്ലവിയെക്കണ്ട് അമ്പരന്ന് നോക്കാത്തവര്‍ ഉണ്ടാവില്ല. കാരണം പാര്‍വതിയുടെ അഭിനയത്തോളം തന്നെ മികച്ചതായിരുന്നു മേക്കപ്പും.
കഥാപാത്രത്തിനായി പാര്‍വതി എടുത്ത കഷ്ടപ്പാടും പ്രയത്നവും പുറത്തിറങ്ങിയ മോക്കോവര്‍ വിഡിയോയില്‍ വ്യക്തമാണ്. ബംഗളൂരുവിലുള്ള ഡേര്‍ട്ടി ഹാന്‍ഡ്സ് സ്റ്റുഡിയോ എന്ന പ്രോസ്തെറ്റിക്സ് മേക്കപ്പ് ടീമാണ് പാര്‍വതിയുടെ ആസിഡ് വീണ് പൊള്ളിയ മുഖത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ദിവസവും നാലുമണിക്കൂറോളം എടുത്താണ് പ്രത്യേകരീതിയിലുള്ള പ്രോസ്തെറ്റിക്സ് മേക്കപ്പ് ചെയ്തിരുന്നത്. ബംഗളൂരുവിലുള്ള ഇവരുടെ സ്റ്റുഡിയോയില്‍ പാര്‍വതി വരികയും ട്രയല്‍ ചെയ്യുകയും ചെയ്തതിനു ശേഷമായിരുന്നു സിനിമയിലേയ്ക്ക് എത്തുന്നത്. പാര്‍വതിയുടെ ധൈര്യത്തെയും ആത്മവിശ്വാസത്തെയും പുകഴ്ത്തി നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.