ന്യൂഡല്‍ഹി: അവസാനഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായതിന്റെ പിറ്റേന്ന് തന്നെ ഇന്ധനവിലയില്‍ വര്‍ധനവ്. ഇന്നലെ പെട്രോള്‍ ലിറ്ററിന് 9 പൈസ വര്‍ധിച്ചു. ഡീസലിന് പതിനാറ് പൈസവരെയാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 73.03 രൂപയും ഡീസലിന് 69.97 രൂപയുമായി ഉയര്‍ന്നു.
തെരഞ്ഞെടുപ്പ് കഴിയും വരെ ഇന്ധനവിലയില്‍ ജനങ്ങള്‍ക്ക് ഏറെ ആശ്വാസമുണ്ടായിരുന്നു. എന്നാല്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ഇന്ധനവിലയിലുണ്ടായ വര്‍ധനവ് വീണ്ടും പ്രതിസന്ധിയിലാക്കുന്നു. ഗുജറാത്ത്, കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പുകളുടെ കാലത്തും കഴിഞ്ഞ 5 നിയസമഭകളിലേക്ക് ഒരുമിച്ച് തെരഞ്ഞടുപ്പ് നടന്നപ്പോഴും ഇന്ധനവിലയുടെ കാര്യത്തില്‍ ഇതേ നയം തന്നെയാണ് പിന്തുടര്ന്നിരുന്നത്.