മാന്നാര്‍: പാട്ടുകേട്ട് സൈക്കിളില്‍ യാത്രചെയ്യുന്നതിനിടെ തോട്ടില്‍ വീണ് ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം. പശ്ചിമബംഗാളിലെ മള്ടാ സ്വദേശി സൂര്ജഹസ്തയുടെയും താറാമുനീസ്വരയുടെയും മകന് നിര്‍മല്‍ (25) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.30 ന് ബുധനൂര്‍ കടമ്പൂര് കൊട്ടയ്ക്കാട്ടുതറ കിഴക്കുള്ള പാടശേഖരത്തിലെ തോട്ടിലാണ് നിര്‍മലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണില്‍ പാട്ടുകേട്ട് സൈക്കിളില്‍ വരികെ നിയന്ത്രണം തെറ്റി നിര്‍മല്‍ തോട്ടിലേക്കുള്ള വെള്ളക്കട്ടിലേക്ക് വീഴുകയായിരുന്നു.
കരിങ്കല്ലുകള്‍ ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ പിച്ചിങില് ഇയാളുടെ തലയിടിച്ചു. തലയ്ക്കും മുഖത്തും മാരകമായി പരിക്കേറ്റ നിര്‍മല്‍ തല്‍ക്ഷണം മരിച്ചു. ഒരു സ്വകാര്യ ചൂള കമ്പനിയിലെ തൊഴിലാളിയാണ് നിര്‍മല്‍. മൃതദേഹം ചെങ്ങന്നൂര്‍ ജില്ലാശുപത്രയില് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ മാന്നാര്‍ പോലീസ് കേസെടുത്തു.