ജയ്പൂര്‍: കൈ കൊണ്ട് നിയന്ത്രിക്കുന്ന മുച്ചക്ര വാഹനത്തില്‍ സഞ്ചരിച്ച് ഭക്ഷണം വിതരണം ചെയ്യുന്ന ഭിന്നശേഷിക്കാരനായ യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സൊമാറ്റോ കമ്പനിയില്‍ ഡെലിവറി ബോയി ആയി ജോലി ചെയ്യുന്ന രാമു എന്ന യുവാവാണ് തന്റെ കുറവുകളെല്ലാം തള്ളിക്കളഞ്ഞ് നിശ്ചയദാര്‍ഢ്യത്തിന്റെ അടയാളമായി മാറിയിരിക്കുന്നത്.
ദിവസവും മുച്ചക്ര വാഹനം ഓടിച്ച് ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്ന രാമുവിന്റെ വീഡിയോ ഹണി ഗോയല്‍ എന്ന വ്യക്തിയാണ് ട്വിറ്ററില്‍ പോസ്റ്റു ചെയ്തത്. രാജസ്ഥാനിലെ ബേവര്‍ സ്വദേശിയായ രാമുവിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്.
സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുന്ന രാമുവിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് ഇലക്ട്രിക് സ്കൂട്ടര്‍ നല്‍കണമെന്ന അഭിപ്രായവും ഉയര്‍ന്നിരിക്കുകയാണ്.